ലീഗ് സംഘടനയുടെ കുടിവെള്ള പദ്ധതിക്ക് ആശുപത്രിയുടെ ധനസഹായം വിവാദമായി

Tuesday 23 September 2014 10:06 pm IST

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ മുസ്‌ലിം ലീഗ് അനുകൂല സംഘടനയായ ദുബായ് കെഎംസിസി സ്ഥാപിച്ച കുടിവെള്ള യൂണിറ്റിന് 24,000 രൂപ ആശുപത്രി വികസന സമിതി നല്‍കിയത് വിവാദമാകുന്നു. ലീഗ് സംഘടന സംഭാവന ചെയ്തതെന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് കുടിവെള്ള യൂണിറ്റ് ആശുപത്രിക്ക് നല്‍കിയത്. സ്വകാര്യ സംഘടന സംഭാവന ചെയ്തതെന്ന് ബോര്‍ഡ് സ്ഥാപിച്ച പദ്ധതിക്ക് ആശുപത്രി വികസന സമിതി പണം നല്‍കാന്‍ തീരുമാനമെടുത്തത് സമിതിയംഗങ്ങള്‍ അറിഞ്ഞില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വികസന സമിതിയംഗങ്ങള്‍ പലരും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. എന്നാല്‍ നഗരസഭാദ്ധ്യക്ഷ ചടങ്ങില്‍ പങ്കെടുത്തത് ഇടതുപക്ഷത്തെ ഭിന്നത വ്യക്തമാക്കി. ആശുപത്രി സൂപ്രണ്ടും മറ്റുചിലരും രഹസ്യമായാണ് ഇരുപത്തിനാലായിരം രൂപ നല്‍കാന്‍ തീരുമാനമെടുത്തതെന്ന് വികസന സമിതിയംഗങ്ങള്‍ തന്നെ കുറ്റപ്പെടുത്തുന്നു. കുടിവെള്ള യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി എം.കെ. മുനീറാണ് നിര്‍വഹിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.