നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും എന്നോടുള്ള പ്രാര്‍ത്ഥനയായിരിക്കട്ടെ. നിന്റെ ശരീരത്തിലെ ഓരോ ഭാഗവും ഈ പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കാകണം. അത് മനസ്സിന്റെ പ്രാര്‍ത്ഥനയാകണം. ഹൃദയത്തിന്റെ പ്രാര്‍ത്ഥനയാകണം. ജീവാത്മാവിന്റെ പ്രാര്‍ത്ഥനയാകണം. നിന്റെ ചിന്തകളിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എന്നോട് ആശയവിനിമയം നടത്തൂ.
ജാഗ്രദവസ്ഥയില്‍ ഓരോ പ്രത്യേകനിമിഷവും അന്തരംഗത്തിലെ ദിവ്യത്വത്തെ ചിത്തശുദ്ധിയോടെ, സംബോധന ചെയ്യുന്ന ഓരോ പ്രാര്‍ത്ഥനയാകണം. നിന്റെ ചിന്തകളിലൂടെയും വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും എന്നോട് ആശയവിനിമയം നടത്തൂ. ജാഗ്രതാവസ്തയില് ഓരോ പ്രത്യേക നിമിഷവും അന്തഃരംഗത്തിലെ ദിവ്യത്വത്തെ ചിത്തശുദ്ധിയോടെ സംബോധന ചെയ്യുന്ന ഓരോ പ്രാര്‍ത്ഥനയാകണം. പ്രതികരണം ഉടന്‍ എത്തും.
ഈശ്വരന്റെ ദൃഷ്ടികള്‍ നിനക്ക് മാര്‍ഗ്ഗം കാട്ടിത്തരും. ഈശ്വരന്റെ പുഞ്ചിരി നിന്റെ ഉത്കണ്ഠ അകറ്റും. ഭഗവദ് പാദങ്ങള്‍ നിനക്ക് മാര്‍ഗ്ഗം കാട്ടിതരും. സ്വാമിയുടെ പുഞ്ചിരി നിന്റെ ഉത്കണ്ഠ അകറ്റും. ആ തൃപ്പാദങ്ങള്‍ നിനക്ക് സംരക്ഷണം തരും. ഈശ്വരന്റെ കരങ്ങള്‍ തൊട്ടിലാക്കി ശേഷം ദൂരം സ്വാമി നിന്നെയും എടുത്ത് പ്രയാണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: