കോട്ടയം: റബര്‍ തടികൊണ്ട് കതക് ഉണ്ടാക്കുന്ന കമ്പനിയ്ക്ക് തീപിടിച്ച് നാലു ലക്ഷം രൂപയുടെ നഷ്ടം. മാങ്ങാത്ത് പ്രവര്‍ത്തിക്കുന്ന റബര്‍ വുഡ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് തീപിടിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഇവിടുത്തെരണ്ട് യന്ത്രങ്ങളിലും തീപിടിച്ചു. അറക്കപ്പൊടി ചുടുപിടിച്ചാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു.
തടിയും അറക്കപ്പൊടിയും കത്തിനശിച്ചു.കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്സ് ഇന്സ്പെട്കര് എസ് കെ ബിജുവിന്റെ നേതൃത്വത്തില്‍ മുന്നു യൂണിറ്റ് രണ്ടര മണിക്കൂര്‍ ശ്രമിച്ചാണ് തീയണച്ചത്.പിന്നീട് വൈകിട്ട് എട്ടുമണിയോടെ ഇവിടെ വീണ്ടും തീപിടുത്തമുണ്ടായി.് ഫയര്ഫോഴ്്സിറ്റിന്റെ രണ്ട് യൂണിറ്റ് ചെന്നാണ് തീയണച്ചത്.മാങ്ങാനത്ത് താമസിക്കുന്ന രാജഗോപാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ആകെ നാലു ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി ഫയര്‍ഫോഴ്സ് അധികൃതരുടെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: