കോട്ടയം: ന്യൂദല്‍ഹി സംഗം കല ഗ്രൂൂപ്പിന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ ഫോളോമി ഇന്റര്‍നെറ്റ് ചാനലിന്റെ സഹകരണത്തോടെ നടത്തുന്ന 36-ാ മത് അഖിലേന്ത്യ ലളിത, ചലച്ചിത്രഗാന മത്സരത്തിന്റെ പ്രാഥമിക റൗണ്ട് ഒക്ടോബര്‍ 5ന് വൈകിട്ട് 3.30ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കും.
28 വയസ്സില്‍ താഴെയുള്ളവര്‍ക്കായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളായി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ കോട്ടയം പ്രാഥമിക ജില്ല റൗണ്ട് കോട്ടയം ദര്‍ശന അക്കാദമിയുടെ സഹകരണത്തോടെയാണ് ഒരുക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9446463518, 9446739194 നമ്പരില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: