പാമ്പാടി: ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗോപകുമാറിന് നേരെ വധശ്രമം. ഇന്നലെ അമ്മയെ ആശുപത്രിയില്കൊണ്ടുപോയി മടങ്ങി വരുമ്പോഴാണ് വീടിനു സമീപത്തുവച്ച് ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രാധമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയല്‍വാസിയും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ കൂരി ജോര്‍ജ്ജാണ് ഗോപകുമാറിനെ ആക്രമിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബിജെപി നേതാവിനെ നിയോകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.എന്‍. സജികുമാര്‍, മണ്ഡല്കാര്യവാഹക് കെ. മോഹന്‍, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ശ്രീകുമാര്‍ പുത്തന്മഠം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: