എന്തിനാ പുതിയ കാറുകള്‍ വാങ്ങുന്നത്? നിലവില്‍ ഇവര്‍ക്കൊന്നും കാറുകളില്ലേ? പി.സി. ജോര്‍ജിന്റെ പണിയില്ലാത്ത പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയാല്‍ത്തന്നെ വര്‍ഷത്തില്‍ 60 ലക്ഷത്തിലേറെ രൂപ ലാഭിച്ചൂടെ? ഉപ്പുതൊട്ട് കര്‍പ്പൂരത്തിനുവരെ ജനങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് തോന്നുന്ന കണക്കിനു നികുതി പിരിച്ച്, ജനങ്ങളോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ പെരുമാറാന്‍ നിങ്ങള്‍ക്കൊരു മനസ്സാക്ഷിക്കുത്തുമില്ലേ സാറന്മാരേ? റോഡുകളെല്ലാം തോടുകളായി ജനത്തിന്റെ നടുവൊടിക്കുന്നു, തോന്നുമ്പോ തോന്നുമ്പോ നികുതികളും കരങ്ങളും ടോളുകളും ടാക്സി-ബസ് ചാര്‍ജുകളും വര്‍ദ്ധിപ്പിച്ച് വീര്‍പ്പുമുട്ടിക്കുന്നു. എങ്ങനെയെങ്കിലും ജീവിച്ചുപോകാന്വേണ്ടി റോഡിലിറങ്ങാമെന്ന് വെച്ചാല്‍ ടിപ്പറുകാരോ െ്രെപവറ്റ് ബസ്സുകാരോ മത്സരയോട്ടത്തില് ഞങ്ങളെ കുരുതികൊടുക്കും. അല്ലെങ്കില്‍ പെറ്റിയടിക്കാന്‍ വേണ്ടി ബ്രിട്ടീഷ് ഭരണകാലത്തെ കുപ്രസിദ്ധരായ പോലീസിനെ പോലും നാണിപ്പിക്കുന്ന കേരള പോലീസ് കൈകാട്ടിയത് കണ്ടില്ലെങ്കില്‍ ഓട്ടോറിക്ഷയില്‍ ചാടിക്കയറിയോ ബൈക്കില്‍ നിന്നു വലിച്ച് ബസ്സിനടിയിലിട്ടോ കൊല്ലും. അതുമല്ലെങ്കില്‍ ഇന്ത്യാമഹാരാജ്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് തോന്നിപ്പിക്കും വിധം ഹെല്മെറ്റില്ലാത്തവനെ പിന്തുടര്ന്ന് ജീപ്പിനിടിച്ച് വീഴ്ത്തും. കൈക്കൂലിയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: