കൊച്ചി: കോടതി നിരീക്ഷണങ്ങളുടെ റിപ്പോര്‍ട്ടിങ് വിലക്കണമോയെന്ന് പരിശോധിക്കുമെന്നു ഹൈക്കോടതി. ബാര്‍ കൗണ്‍സില്‍ ചെയര്മാന്, അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് എന്നിവരോട് ഇതുസംബന്ധിച്ച് നിലപാടറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റീസ് കെ.ടി.ശങ്കരന്, ജസ്റ്റിസ് പി.ഡി.രാജന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടവെ ആരാഞ്ഞ ചോദ്യങ്ങള്‍ കോടതിയുടെ നിരീക്ഷണം എന്നമട്ടില്‍ ദൃശ്യമാധ്യമങ്ങള്‍ വാര്ത്തായാക്കിയ സാഹചര്യത്തിലാണ് കോടതി യുടെ നടപടി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: