അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം

Wednesday 24 September 2014 10:00 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണാധികാരികളുടെയും ഉദ്യാഗസ്ഥരുടെയും അഴിമതിക്കെതിരെ ഏറ്റുമാനൂര്‍ ബ്ലോക്ക് വികസന സമിതി സെക്രട്ടറി രാജു എബ്രഹാം ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കവാടത്തിനു മുന്നില്‍ രാവിലെ 10 മുതല്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാക്കളായ വി.ആര്‍. രാജന്‍, അഡ്വ. മണികണ്ഠന്‍ നായര്‍, വി.എന്‍.കേശവന്‍ നായര്‍, ഷിന്‍ ഗോപാല്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. ബിനീഷ്, വി.എന്‍. തമ്പി, ഹരി പുളിമൂട് തുടങ്ങിയവരും വേദിയിലെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കുമ്പിക്കല്‍ പരാതി സ്വീകരിക്കുകയും ഇതുസംബന്ധിച്ച് അന്വേഷണം നടത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബ്ലോക്ക് വികസന സമിതിയംഗം പോള് ആന്റണി നല്‍കിയ നാരങ്ങാനീരു കിടിച്ച് രാജു എബ്രഹാം ഒറ്റയാള്‍ സമരം അവസാനിപ്പിച്ചു. യോജനമില്ലാത്ത നഗരസഭ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.