കൂരോപ്പട: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം ഇല്ലാതാക്കി ഓഡിറ്റോറിയം നിര്‍മ്മിക്കാനുള്ള ഭരണസമിതിയിലെയുംപ്രതിപക്ഷത്തെയും ചില തത്പരകക്ഷികളുടെ നീക്കത്തിനെതിരെ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ കൂരോപ്പട പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് പടിക്കല്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിജെപി പഞ്ചായത് പ്രസിഡന്റ് ഹരി പാലാഴി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ഉദ്ഘാടനം ചെയ്തു. യാതൊരു കാരണവശാലും ഈ നിര്‍മ്മാണം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി എ.ബി. രാധാകൃഷ്ണന്, രാജേന്ദ്രകുമാര്‍, രാഘവന്, രാഹുല്‍രാജ്, സോസിന് ലാല്‍, ഹരികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: