കോട്ടയം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ഇന്ന് നടക്കും. വിലക്കയറ്റം തടയുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക, വനിതാ സംവരണബില്‍ പാസ്സാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. പ്രൊഫ. സുജാ സൂസന് ജോര്‍ജ് പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: