റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കണം

Wednesday 24 September 2014 10:03 pm IST

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തില്‍ വിജയദശമി ദിവസം ദര്‍ശനത്തിനും വിദ്യാരംഭത്തിനും എത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു. വിദൂരസ്ഥലങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് എത്തുന്നവര്‍ എംസി റോഡിന്റെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും കാരണം തീവണ്ടിയെയാണ് ആശ്രയിക്കാന്‍ സാദ്ധ്യത. ഇതുകണക്കിലെടുത്ത് ഇവിടെ എത്തുന്ന ഭക്തരെ ക്ഷേത്രത്തിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് വളരെ ഉപകരിക്കും. കെഎസ്ആര്‍ടിസിക്ക് ഇത് ലാഭകരവും ആയിരിക്കും. പനച്ചിക്കാട്ടേയ്ക്കുള്ള തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം പിഡബ്ല്യൂഡി ആരംഭിച്ചിട്ടുണ്ട്. ദുര്‍ഗ്ഗാഷ്ടമിക്ക് മുമ്പെങ്കിലും പണി പൂര്‍ത്തിയാക്കിയാലേ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രയോജനകരമാകൂ. യുദ്ധകാലാടിസ്ഥാനത്തിലാണ് പുണി പുരോഗമിക്കുന്നതെന്നും എത്രയും വേഗം പണി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.