ഈരാറ്റപേട്ട: മുക്കുപണ്ടം പണയം വച്ച് പണം തട്ടാനെത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തീക്കോയി കല്ലം ഇഞ്ചയില്‍ പ്രീത് കുമാറിന്റെ ഭാര്യ രജിത (28) യെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. പ്രൈവറ്റ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ഇവര്‍ തട്ടിപ്പിന് ശ്രമിച്ചത്. പണയം വയ്ക്കാനെത്തിയ വള താഴെ വീണതിനെത്തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനു മുമ്പ് രണ്ടു തവണകളിലായി ഇതേ സ്ഥാപനത്തില്‍ തന്നെ 16,000 രൂപയുടെ മുക്കുപണ്ടം ഇവര്‍ പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: