ഈരാറ്റുപേട്ട: കടുവാമൂഴിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ് സ്റ്റാന്റിന് ആര്.ടി.എ. അംഗീകാരം നല്‍കിയെങ്കിലും പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. ഗതാഗത സൗകര്യം കൂറവുള്ള ടൗണില്‍ രണ്ടു സ്റ്റാന്റകള് അപ്രായോഗികമാണെന്ന ആര്.ടി.എ. ബോര്‍ഡ് നിലപാടാണ് അനിശ്ചിതത്വത്തിന് കാരണമായത്. ഈരാറ്റപേട്ടയില്‍ നിന്ന് പാലായിലേക്കും തിരികെയും സര്‍വ്വീസ് നടത്തുന്ന ബസുകള്‍ കടുവാമൂഴി സ്റ്റാന്റില്‍ കയറിയിറങ്ങണമെന്നാണ് നിര്‍ദ്ദേശം. ബസുകള്‍ രണ്ടു സ്റ്റാന്റുകളില്‍ കയറിയിറങ്ങുന്നതോടെ ടൗണില്‍ ഗതാഗത തടസം സൃഷ്ടിക്കും അതുകൊണ്ട് രണ്ടു സ്റ്റാന്റുകളടെയും പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പഞ്ചായത്തു കമ്മറ്റിയോട് ആര്.ടി.എ. ബോര്‍ഡ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: