കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തോണ്‍ നവംബര്‍ 16ന്. കൊച്ചിയിലെ ദീര്‍ഘദൂര ഓട്ടക്കാരുടെ കൂട്ടായ്മയായ സോള്‍ ഓഫ് കൊച്ചിനാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ഫുള്‍ മാരത്തോണ്‍, ഹാഫ് മാരത്തോണ്‍, ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. 16ന് പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടു കൂടി അവസാനിക്കും.
കൊച്ചിയില്‍ വെല്ലിംഗ്ടണ്‍ ഐലന്റില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ മട്ടാഞ്ചേരി, ജൂതത്തെരുവ്, ഫോര്‍ട്ട് കൊച്ചി എന്നീ പ്രദേശങ്ങളില്‍ കൂടി ഓടി ഐലന്റില്‍ തന്നെ സമാപിക്കും.
മാരത്തോണിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ ഫുള്‍ മാരത്തോണ്‍ എന്ന സവിശേഷതയുള്ള ഈ മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള അമച്വര്‍ ഓട്ടക്കാരും കായികപ്രേമികളും പങ്കെടുക്കും. ചടങ്ങില്‍ കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന് ലോഗോ അനാച്ഛാദനം ചെയ്യുകയും ആദ്യ ചെസ്റ്റ് നമ്പര്‍ ഇവന്റ്ം അംബാസിഡര്‍ ആയ ഒളിമ്പ്യന്‍ ടി.സി. യോഹന്നാന് കൈമാറുകയും ചെയ്തു. കൊച്ചി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്. നിഷാന്തിനി ഫുള്‍ മാരത്തോണ്‍ മാര്‍ഗരേഖ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: