വനിതാ ഹോക്കിയില്‍ തോല്‍വി

Wednesday 24 September 2014 10:36 pm IST

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ ചൈനയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ കീഴടക്കിയത്. 60-ാം മിനിറ്റില്‍ യുഡിയോ ഹോയാണ് ഇന്ത്യയെ പരാജയപ്പെടുത്തി ചൈനയുടെ വിജയഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ലിയാങ് മിയു ചൈനക്കായി ഗോള്‍ നേടി. അധികം കഴിയും മുന്നേ ഇന്ത്യ സമനില പിടിച്ചു. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്ക് ക്യാപ്റ്റന്‍ ജസ്പ്രീത് കൗര്‍ ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് ഇരുടീമുകളും മൂന്നാം ക്വാര്‍ട്ടറിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഒടുവില്‍ നാലാം ക്വാര്‍ട്ടറില്‍ കളിയുടെ അന്ത്യനിമിഷത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ചൈന വിജയഗോള്‍ നേടുകയായിരുന്നു. പുരുഷഹോക്കിയില്‍ ഇന്ത്യ ഇന്ന് പരമ്പരാഗത എതിരാളികളായ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.