കൊച്ചി: ഗാര്‍ഹിക മേഖലയില്‍ പണിയെടുക്കുന്ന 60 വയസിന് മുകളിലുള്ള സ്ത്രീ തൊഴിലാളികള്‍ക്കുള്ള പെന്ഷന് വിതരണത്തിലെ കാലതാമസം ഒഴിവാക്കി സര്‍ക്കാര്‍ ഉടന്‍ വിതരണം ചെയ്യണമെന്നും ഇവര്‍ക്കുള്ള ചികിത്സാസഹായം ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്. രഘുരാജ് ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ ഓഫീസില്‍ സ്ത്രീ തൊഴിലാളികള്‍ക്കുള്ള പെന്ഷന് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഗാര്‍ഹിക തൊഴിലാളി സംഘം ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍, എറണാകുളം മേഖല സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി, ട്രഷറര്‍ സ്റ്റാലിന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: