കൊച്ചി: പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചേരാനല്ലൂര്‍ സ്വദേശി ലീബയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീബയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാരമായി പരിക്കേറ്റ ലീബയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം. ഇതിനായി മെഡിക്കല്‍ കോളേജിലെയോ ശ്രീചിത്ര മെഡിക്കല്‍ ഇന്സ്റ്റിറ്റിട്യൂട്ടിലെയോ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ചികിത്സയുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും പറഞ്ഞു. പ്രൊഫ. എം.കെ. സാനുവും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: