കൊച്ചി: മൂന്നാര്‍ വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്ഥലം മാറ്റം കിട്ടിയ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ മൂന്നാര്‍ വിഷയത്തില്‍ വിധി പറഞ്ഞതിനെതിരെയാണ് ഹര്‍ജി.
സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച ശേഷം വിധി പറഞ്ഞത് ഭരണഘടനാലംഘനമാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. മൂന്നാര്‍ കേസിലെ വിധി റദ്ദാക്കണമെന്നും വിഎസ് ഹര്‍ജിയില്‍ അവകാശപ്പെടുന്നു. സര്‍ക്കാരും മൂന്നാര്‍ കേസില്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. പൊളിച്ചുമാറ്റിയ റിസോര്‍ട്ടുകള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിനെതിരെയായിരുന്നു റിവ്യൂ ഹര്‍ജി.
സറ്റ്ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഫയലിൽല് സ്വീകരിച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന വിധിയില്‍ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് ക്ലൗഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: