ആഗ്ര: ഉത്തര്‍പ്രദേശില്‍ വീണ്ടും ദാരുണ അന്ത്യം. രണ്ടാനമ്മ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി വീടിന്റെ പരിസരത്ത് കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഇന്ന് രാവിലെയാണ് സംഭവം.
പെണ്‍കുട്ടി വളര്‍ന്നു വലുതായാല്‍ പഠനത്തിനും വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി ധാരാളം പണം വേണ്ടിവരുമെന്ന് ആരോപിച്ചായിരുന്നു രണ്ടാനമ്മ ആറുവയസ്സുകാരിയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രണ്ടാനമ്മ പോലീസിന് മൊഴി നല്കി. മകളെ കൊലപ്പെടുത്തുമെന്ന് അച്ഛനോട് പറഞ്ഞിരുന്നതായും ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: