ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഇന്ത്യക്ക് മൂന്ന് വെങ്കലം. ഷൂട്ടിങ്ങില്‍ ഒന്നും തുഴച്ചിലില്‍ രണ്ട് വെങ്കലുവുമാണ് ഇന്ത്യ നേടിയത്. ഷൂട്ടിങ്ങില്‍ വനിതകളുടെ ഡബിള്‍ ട്രാപ്പ് ടീം ഇനത്തില്‍ ശ്രേയാസി സിങ്, വര്‍ഷ വര്മന്,ഷാഗുണ്‍ ചൗധരി എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്.
രാവിലെ തുഴച്ചിലില്‍ രണ്ട് വെങ്കല മെഡലുകള്‍ ഇന്ത്യ നേടിയിരുന്നു. പുരുഷന്മാരുടെ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലുമാണ് ഇന്ത്യ ഇന്ന് മെഡല്‍ നേടിയത്. ലൈറ്റ്വെയ്റ്റ് സിംഗിള്‍ സ്കള്‍സില്‍ സ്വരണ്‍ സിംഗിലൂടെയാണ് ആസാം ദിനം ഇന്ത്യ മെഡല്‍ നേട്ടം ആരംഭിച്ചത്. അവസാനഘട്ടത്തിലാണ് സ്വരണ്‍ സിംഗ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: