കണ്ണൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.മനോജിന്റെ വീട് സന്ദര്‍ശിക്കും. ദല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പുറപ്പെടുന്ന രാജ്നാഥ് സിങ്ങ് മൂന്നിന് കരിപ്പൂരിലെത്തും. 3.10 ന് ഹെലികോപ്ടര്‍ മാര്‍ഗം കൂത്തുപറമ്പിലേക്കും അവിയെ നിന്നും റോഡ് മാര്‍ഗം മനോജിന്റെ വീട്ടിലെത്തും. തുടര്‍ന്ന് വൈകിട്ടു തലശേരിയില്‍ നടക്കുന്ന ബിജെപി പൊതുയോഗത്തില്‍ രാജ്നാഥ് സിങ്ങ് പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: