കുരുവിക്കാട് വഴി നിര്‍മ്മിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Thursday 25 September 2014 9:38 pm IST

ആലപ്പുഴ: കാവാലം പഞ്ചായത്തിലെ 12-ാം വാര്‍ഡ് കുരുവിക്കാട്ട് അടിയന്തിരമായി വഴി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ കാവാലം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എംഎല്‍എ ഫണ്ടില്‍ നിന്നോ എംപി ഫണ്ടില്‍ നിന്നോ തുക സമ്പാദിക്കണമെന്നും അതില്ലെങ്കില്‍ മറ്റേതെങ്കിലും ഫണ്ടില്‍ നിന്നും തുക വകയിരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. കുരുവിക്കാട് നിവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ കാവാലം ഗ്രാമപഞ്ചായത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കട്ടക്കുഴി പാടശേഖരത്തിന്റെ പറമ്പിലൂടെയാണ് പ്രദേശവാസികള്‍ യാത്ര ചെയ്യുന്നതെന്നും പ്രസ്തുത സ്ഥലം പതിനെട്ടിന്‍ ചിറയില്‍ ഔതക്കുട്ടി എന്നയാള്‍ കൈവശം വച്ചിരിക്കുകയാണെന്നും വഴി വിട്ടുനല്‍കാന്‍ ഉടമസ്ഥനായ വര്‍ഗീസ് വിസമ്മതിക്കുകയാണെന്നും വിശദീകരണത്തില്‍ പറയുന്നു. പാടശേഖരം മണ്ണിട്ട് ഉയര്‍ത്തി നടവഴി നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് കാവാലം പഞ്ചായത്തില്‍ ലഭ്യമല്ലെന്നും ഫണ്ടിനുവേണ്ടി ജില്ലാപഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണെന്നും വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാര്‍ യാത്ര ചെയ്യുന്നത് വരമ്പിലൂടെയായതിനാല്‍ യാത്രാ ദുരിതം ഏറെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.