മൂന്നാര്‍: സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി ഫയലില്‍

Thursday 25 September 2014 10:28 pm IST

    കൊച്ചി: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിവ്യൂ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ക്ലൗഡ് 9 റിസോര്‍ട്ടിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും നോട്ടീസ് നല്‍കാതെയുള്ള ഒഴിപ്പിക്കല്‍ അസാധു ആണ് എന്ന ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി. വിധി നടപ്പാക്കാന്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യില്ല എന്ന് റിസോര്‍ട്ട് ഉടമയുടെ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിധി സ്റ്റേ ചെയ്യണം എന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കോടതി അനുവദിച്ചില്ല. അപ്പീലില്‍ അല്ലായിരുന്ന 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' എന്ന സംഘടന ഫയല്‍ ചെയ്ത റിവ്യൂ ഹര്‍ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം.എം. ഷെഫീക് എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. റിസോര്‍ട്ട് ഉടമയുടെ അഭിഭാഷകന് എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി സമയം അനുവദിച്ചു. ഹൈക്കോടതി വിധി ഭരണഘടനപരമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് വണ്‍ എര്‍ത്ത് വണ്‍ലൈഫ് റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചത്. അപ്പീലില്‍ കക്ഷി അല്ലായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. കേരള ഹൈക്കോടതിയില്‍നിന്ന് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഭരണഘടനാ വിരുദ്ധം ആണ് എന്നും വിധി നിയമപരം അല്ലെന്നും ചൂണ്ടിക്കാണിച്ചാണ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.