തിരുവനന്തപുരം: കലാസാംസ്കാരികരംഗത്ത് കേരളത്തിന് മഹത്തായ പാരമ്പര്യമാണുള്ളതെന്ന് ഗവര്‍ണര്‍ പി.സദാശിവം. നാട്യഗൃഹം സംഘടിപ്പിച്ച ഓംചേരി നാടകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്സവങ്ങളാലും പ്രകൃതിരമണീയയാലും സ്വര്‍ഗ്ഗതുല്യമായ നാടാണ് കേരളം. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാനിരക്ക് കലാസാംസ്കാരിക രംഗത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. സാഹിത്യ-സംഗീത-നാടകരംഗങ്ങളിലെല്ലാം കേരളത്തിന് തനതായ സംഭാവനകള്‍ നല്കാന് കഴിഞ്ഞിട്ടുണ്ട്. ഓംചേരിയുടെ നാടകങ്ങള്‍ മാനവികതയുടെ വിവിധതലങ്ങളെ സ്പര്ശിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നാട്യഗൃഹം ചെയര്മാന് പ്രൊഫ. അലിയാര് അധ്യക്ഷത വഹിച്ചു. കവി ഒഎന്‍വി കുറുപ്പ് മുഖ്യാതിഥിയായിരുന്നു. സംഗീതനാടക അക്കാദമി ചെയര്മാന് സൂര്യാകൃഷ്ണമൂര്‍ത്തി, മുന്‍പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍, സ്കൂള്ഓഫ് ഡ്രാമ വിസിറ്റിംഗ് പ്രൊഫ. രാമാനുജം, ഓംചേരി തുടങ്ങിയവര്‍ സംസാരിച്ചു. കവി പി. നാരായണകുറുപ്പ്, പ്രൊഫ. എസ്.രാമാനുജം, റോസ്കോട്ട് കൃഷ്ണപിള്ള, എസ്.ആര്.കെ.പിള്ള, ശിവന് തുടങ്ങിയവരെ ചടങ്ങില്‍ആദരിച്ചു. നാട്യഗൃഹം ജനറല്‍ സെക്രട്ടറി പി.വി.ശിവന് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ.മുരളീധരന് നന്ദിയും പറഞ്ഞു. 28 വരെ വിജെടിഹാളില്‍ നടക്കുന്ന നാടകോത്സവത്തില്‍ ഏഴ് നാടകങ്ങള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: