എരുമേലി: ഇന്നലെ ഉച്ചയ്ക്കുശേഷം ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് ഒരു വീട് പൂര്‍ണമായും രണ്ടുവീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചേനപ്പാടി 30 സെന്റ് കോളനിപ്രദേശത്ത് ഓലിക്കല്‍ വീട്ടില്‍ രാജേഷിന്റെ വീടിനു മേല്‍ വന്മരം കടപുഴകി വീണാണ് വീട് പൂര്‍ണമായും തകര്‍ന്നത്. എരുമേലി കാരിത്തോട് തോപ്പില്‍ വീട്ടില്‍ ടി.ജി. തോമസ്, കാരിത്തോട് ചേന്നോത്ത് (കാലായില്‍) സത്യന് എന്നിവരുടെ വീടുകള്‍ക്കുമുകളില്‍ തേക്കും മരുതും കടപുഴകി വീണാണ് വീടിന്റെ മേല്‍ക്കൂരയുടെ ഒരു വശം തകര്‍ന്നത്. കനത്ത മഴയിലും കാറ്റിലും വീട്ടുകാര്‍ക്ക് മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല.
ചേനപ്പാടി ഓലിക്കല്‍ വീട്ടില്‍ വികലാംഗനായ രാജുവിന്റെ വീട് തകര്‍ന്നതോടെ കുടുംബം കടുത്ത ദുരിതത്തിലാണ്. എരുമേലി പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു. കാരിത്തോട് റോഡില്‍ പ്ലാവ്വീണ് വൈദ്യുതിപോസ്റ്റും ഒടിഞ്ഞുവീണു. ഇതോടെ ഈ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: