കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള നവരാഗ സംഗീതോത്സവം ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എം.ജി. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
റബ്കോ ചെയര്മാന് വി.എന്‍. വാസവന് ദുര്ഗാഹസ്തം വിതരണം ചെയ്തു. പുതിയ സ്വര്‍ണതിടമ്പ് നിര്‍മ്മാണ ഫണ്ട് കെ.ജി. രാജ്മോഹന്‍ ഏറ്റുവാങ്ങി. കൗണ്‍സിലര്‍ രാജം ജി. നായര്‍, സെക്രട്ടറി ടി.എന്‍. ഹരികുമാര്‍, ഭരണസമിതി അംഗങ്ങളായ പി.എസ്. ഗോപിനാഥന് നായര്‍, എം.ജി. ചന്ദ്രശേഖരന് നായര്‍, എം.ജി. സനല്‍കുമാര്‍, ജി. അജിത്കുമാര്‍, കെ.എന്‍. ബാലചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
നവാഹച്ചാര്ത്തിന്റെ രണ്ടാം ദിനമായ ഇന്ന് ബ്രഹ്മചാരിണി അവതാരം ചാര്‍ത്തും. തുളസിവന അവാര്‍ഡ് ജേതാവ് എം.യു. സ്ജയ് കല്യാണി രാഗത്തെ അടിസ്ഥാനപ്പെടുത്തി സംഗീതസദസ്സ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: