ഇടുക്കി: ജടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂര്‍ ഹര്‍ത്താല്‍ ഭാഗികം. ഇന്നലെ അര്‍ത്ഥ രാത്രി ആരംഭിച്ച ഹര്‍ത്താല്‍ സമാധാനപരമായി തുടരുകയാണ്. ഹൈറേഞ്ച് മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്,തൊടുപുഴ ഉള്‍പ്പെടുന്ന ലോ റെയ്ഞ്ച് മേഖലകളില്‍ ചില കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കട്ടപ്പനയില്‍ വാഹനങ്ങളൊന്നും ഓടുന്നില്ല കടകള്‍ അടഞ്ഞ് കിടക്കുകയാണ്. ചില കെ.എസ്.ആര്.ടി.സി ബസ്സുകള്‍ ഓടുന്നതൊഴിച്ചാല്‍ ജില്ലയില്‍ പലയിടങ്ങളിലും വാഹനഗതാഗത തടസ്സപ്പെട്ടിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയായ കിടക്കയാറ്റ് കയറ്റം വരെയെത്തി തിരിഞ്ഞ് പോകുകയാണ് കട്ടപ്പനയിലും ഇടുക്കിയിലും ചില വാഹനങ്ങള്‍ തടഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: