കൊച്ചി: തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചലച്ചിത്രതാരം മുകേഷിന്റെ ഭാര്യ നര്‍ത്തകി മേതില്‍ ദേവിക മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടി.
ശബ്ദചിത്ര, പ്രാചീന പാഠങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഭാരതിദാസന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ യോഗ്യതനേടുന്ന ആദ്യ വ്യക്തിയാണ് മേതില്‍ രാധിക.
നാലു വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: