കോട്ടയം: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്മ്മാണത്തിവശ്യമായ മണ്ണും ലോഹവും സംഭരിക്കുന്നതിനുള്ള യോഗം നടന്നു. ഇരവിനല്ലൂര്‍ കാരോത്തു കടവില്‍ നടന്ന യോഗം ഹിന്ദുഐക്യവേദി വൈസ്പ്രസിഡന്റ് പി.ആര് ശിവരാജന്, വേണുഗോപാലന്‍ നായര്‍ പക്കല്‍ നിന്നും ലോഹവും മണ്ണും സംഭരിച്ച പെട്ടി ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പി.സി മുരുകനാചാരി, വി.പി രാജീവന്, മകേഷ്കുമാര്‍, കെ.പി ശ്രീധരന് നായര്‍, പ്രശാന്ത് പയ്യപ്പാടി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: