കോട്ടയം: വില്‍ക്കുറുപ്പ് സമുദായംഗങ്ങളുടെ മഹാസംഗമം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 1.30ന് ശാസ്ത്രി റോഡില്‍നിന്ന് പ്രകടനം നടക്കും. തുടര്‍ന്ന് 2.30ന് നടക്കുന്ന സംഗമം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അഖിലകേരള വില്‍ക്കുറുപ്പ് മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ കെ വിശ്വനാഥന് അധ്യക്ഷത വഹിക്കും. എസ് എസ് എല്‍ സി, പ്ലസ്ടു അവാര്‍ഡ്ദാനം ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് നിര്‍വഹിക്കും. ജോസ് കെ മാണി സുവനീര്‍ പ്രകാശനം ചെയ്യും. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സമുദായങ്ങള്‍ക്ക് സംവരണം അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡുകളില്‍ സമുദായ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ സി കെ രാജേഷ് വഴിത്തല,സംസ്ഥാന പ്രസിഡന്റ് കെ കെ വിശ്വനാഥന്, ജനറല്‍ സെക്രട്ടറി സി കെ രാജേഷ്, ട്രഷറര്‍ പി ഐ സദാനന്ദ , എന്‍ പൊന്നപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: