മോദി യുഎസിലെത്തി; യുഎന്‍ പൊതുസഭയെ ഇന്ന് അഭിസംബോധന ചെയ്യും

Friday 26 September 2014 11:57 pm IST

ന്യൂയോര്‍ക്ക്: ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തി. സ്വാമി വിവേകാനന്ദന്റെ അമേരിക്കന്‍ സന്ദര്‍ശനവുമായി സാമ്യപ്പെടുത്തി അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ മോദിയുടെ അമേരിക്കന്‍ യാത്രയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് ലോകശ്രദ്ധ നരേന്ദ്രമോദിയിലേക്ക് കൂടുതല്‍ തിരിയാന്‍ കാരണമായി. ന്യൂയോര്‍ക്കില്‍ ഇന്ന് ഐക്യരാഷ്ട്രസഭയുടെ 69-ാം പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന ഭാരത പ്രധാനമന്ത്രി ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്കന്‍ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ചയും നടത്തും. നാളെ മാഡിസണ്‍ സ്‌ക്വയറില്‍ അമേരിക്കയിലെ ഭാരത സമൂഹത്തിന്റെ പൊതുപരിപാടി നടക്കും. 29-30 തീയതികളില്‍ അമേരിക്കന്‍ പ്രസിഡന്റ്  ബരാക് ഒബാമയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. അഞ്ചു ദിവസം കൊണ്ട് 35 പരിപാടികളിലാണ് നരേന്ദ്രമോദി പങ്കെടുക്കുന്നത്. അതിനിടെ ഒരു പ്രാദേശിക സംഘടനയുടെ പരാതിയെത്തുടര്‍ന്ന് ഗുജറാത്ത് സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോടതി നരേന്ദ്രമോദിക്ക് സമന്‍സ് അയച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ പരിപാടികള്‍ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റിനെ കാണാതെ നരേന്ദ്രമോദി മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.