ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. സന്ദീപ് കുമാര്‍, രജത് ചൗഹാന്, അഭിഷേക് വര്‍മ എന്നിവരടങ്ങുന്ന ടീം ആണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ കൊറിയയെ ആണ് ഇന്ത്യന്‍ ടീം തോല്പിച്ചത്.
അമ്പെയ്ത്തില്‍ വനിതകളുടെ ടീമിനത്തിലും ഇന്ത്യ വെങ്കലം നേടി. കോംപൗണ്ട് വിഭാഗത്തില്‍ തൃഷാ ദേബ്, പുര്‍വഷ ഷെല്ഡെ, സുരേഖ ജ്യോതി എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് മെഡല്‍ നേടിയത്. ഇറാനെയാണ് ഇന്ത്യ തോല്പിച്ചത്. സ്കോര്‍: 224-217.
ഇതോടെ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും 15 വെങ്കലവുമായി പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: