കൂട്ട ബലാത്സംഗം: സംഘ തലവന് 107 വര്‍ഷം തടവ്

Saturday 27 September 2014 11:33 am IST

സംപൗളോ: ബ്രസീലില്‍ അഞ്ച് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ സംഘ തലവനു 107 വര്‍ഷം കഠിന തടവ്. ബ്രസീലിലെ വടക്കു-കിഴക്കന്‍ സംസ്ഥാനമായ പരെബയിലെ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ബലാത്സംഗത്തിന് ശേഷ ്ഇതില്‍ രണ്ടു പേരെ ഇയാള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സംഘതലവന്‍ എഡ്യൂറോ ദോസ് സാന്റോസ് പെരെരയുടെ വസിതിയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനായി ക്ഷണിക്കപ്പെട്ട യുവതികളെ പെരെരയും കൂട്ടുകാരും നടത്തിയ മുന്‍ധാരണ പ്രകാരം ആക്രമിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന ഇസ്‌ബെല്ല, മിഷെല എന്നീ യുവതികളെ യുവാക്കള്‍ കൊലപ്പെടുത്തുകയും ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റു ആറു പേര്‍ക്ക് 26 മുതല്‍ 44 വര്‍ഷം വരെയാണ് കോടതി തടവ് വിധിച്ചത

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.