തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ഒന്‍പത് മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം 45 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. പി.കെ. കൃഷ്ണദാസ്, വി.വി.രാജേഷ് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, ഭരണസമിതി അംഗങ്ങളായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, ജസ്റ്റീസ് കെ.പി. ഇന്ദിര തുടങ്ങിയവര്‍ രാജ്നാഥ് സിംഗിനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: