മാലിന്യ പ്ലാന്റിലെ മോഷണം; ഒരാള്‍ കൂടി പിടിയില്‍

Saturday 27 September 2014 8:09 pm IST

കലവൂര്‍: സര്‍വോദയപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ മോഷണം നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് പുഷ്പമംഗലം ജോമോനാ (30)ണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ നാലിന് മണ്ണഞ്ചേരി എസ്‌ഐ: വി.ആര്‍. ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഒരുമാസം മുമ്പാണ് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ മോഷണം നടന്നത്. അന്നുതന്നെ വിജേഷി (വിച്ചു)നെ പോലീസ് പിടികൂടിയിരുന്നു. ഇനി മൂന്നുപേരെ കൂടി പിടികൂടുവാനുണ്ടെന്ന് എസ്‌ഐ പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.