കാറില്‍ നിന്നിറങ്ങി ഭാരതീയരെ അഭിവാദ്യം ചെയ്തു

Saturday 27 September 2014 8:45 pm IST

ന്യൂയോര്‍ക്ക്: വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പോകവേ മോദി കാറില്‍ നിന്നിറങ്ങി വഴിയില്‍ തടിച്ചുകൂടിയ ഭാരതീയരെ കണ്ടു, കൈവീശിയും നമസ്‌തേ പറഞ്ഞും അവരെ അഭിവാദ്യം ചെയ്തു. ജനക്കൂട്ടം മോദിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പഌക്കാര്‍ഡുകള്‍ പിടിച്ചിരുന്നു. സുരക്ഷാച്ചിട്ടവട്ടങ്ങള്‍ മറികടന്ന് മോദി വഴിയരികിലെ വേലിക്കെട്ടിനു സമീപത്തേക്ക് വേഗം കടന്നെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. തുടര്‍ന്ന് ഹോട്ടലിലേക്ക് കടന്നു. സപ്തംബര്‍ 29ന് വാഷിംഗ്ടണിലേക്ക് പോകും  വരെയും മോദി താമസിക്കുന്നത് മാന്‍ഹാട്ടന്‍ ഹോട്ടലിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.