നിര്‍മ്മല സീതാരാമന്‍ ഗുരുവായൂരില്‍

Saturday 27 September 2014 10:28 pm IST

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമ

ഗുരൂവായൂര്‍: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ രാവിലെ 6.15ന് ക്ഷേത്രത്തിലെത്തിയ അവര്‍ക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ്, ഋഷി പല്‍പ്പു, ഇ.എം.ചന്ദ്രന്‍, രാജന്‍ തറയില്‍, അഡ്വ.ഉല്ലാസ് ബാബു, ശ്രീകുമാര്‍ ഈഴുവപ്പാടി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രിക്ക് ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉപഹാരം നല്‍കി. വ്യാപാരി സെല്‍ ഭാരവാഹികളും ഉപഹാരം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.