കോട്ടയം; കോതനല്ലൂര്‍ റയില്‍വേ ഗേറ്റിനു സമീപം റയില്‍ പാളത്തില്‍ വിള്ളല്‍. വഞ്ചിനാട് എക്സ്പ്രസ് കടന്നു പോയതിനു ശേഷം വന്‍ ശബ്ദത്തോടെ പാളം പൊട്ടിയകലുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു രാവിലെ ഏഴരയോടെയാണ് സംഭവം. കോട്ടയത്തു നിന്നുള്ള എന്‍ജിനീയറിങ് വിഭാഗം എത്തി താല്‍ക്കാലികമായി തകരാര്‍ പരിഹരിച്ചു. ഉച്ചയോടെ വിള്ളല്‍ കണ്ട ഭാഗം ഏഴു മീറ്ററോളം മുറിച്ചു പുതിയ പാളം സ്ഥാപിക്കാനാണു തീരുമാനം. സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്ന് റയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: