പ്രതിഷേധം: കരുണാനിധിക്കും മകന്‍ സ്റ്റാലിനുമെതിരെ കേസ്

Sunday 28 September 2014 3:17 pm IST

ചെന്നൈ:  തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അറസ്റ്റിനെ തുടര്‍ന്നു നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാക്കള്‍ക്കെതിരേ കേസ്. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിക്കും മകന്‍ സ്റ്റാലിനും കണ്ടാലറിയാവുന്ന 200 ഓളം ഡിഎംകെ പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് സ്വമേധയാ കേസെടു്ത്തത്.  ഐപിസി 147, 148, 324, 336, 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റോയല്‍പേട്ട പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കരുണാനിധിയുടെ വീടിനു മുന്നില്‍ ഡിഎംകെ-അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ രണ്ട്് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ക്കും രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. ഇതേത്തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഡിഎംകെയുടെ ഭാഗത്തുനിന്നാണ് പ്രകോപനമുണ്ടായതെന്നാണ് പോലീസ് ഭാഷ്യം. അതേസമയം, സംഭവസമയം പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും വൈകിയാണ് അവര്‍ ഇടപെട്ടതെന്ന് ആരോപണമുയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.