അഗ്നിപര്‍വ്വത സ്‌ഫോടനം: മരണസംഖ്യ 30 കടന്നു

Sunday 28 September 2014 9:29 pm IST

ടോക്കിയോ: ജപ്പാനില്‍ മൗണ്ട് ഓണ്‍ടേക്ക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 കടന്നു. പര്‍വതാരോഹകരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് പര്‍വതചെരുവില്‍ കുടുങ്ങിയ 250 തില്‍ അധികം പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.സ്‌ഫോടനത്തിന്‍ നിരവധി  പേര്‍ക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ചയാണ് മൗണ്ട് ഓണ്‍ടേക്ക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ടോക്കിയോയില്‍ നിന്നും 200 കിലോമീറ്റര്‍ മാറിയാണ് അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. 3,067 മീറ്റര്‍ ഉയരമുള്ള പര്‍വതമാണ് മൗണ്ട് ഓണ്‍ടേക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.