ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്കു മറിഞ്ഞ് യുവാവ് മരിച്ചു. നങ്യാര്‍കുളങ്ങര സ്വദേശി മോഹനന് പിള്ളയുടെ മകന് രാഹുല്‍ (21) ആണ് ഇന്നലെ രാത്രി ഹരിപ്പാട് കുരുവിക്കാടുണ്ടായ അപകടത്തില്‍ മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡിനു മറുവശത്തുള്ള കനാലിലേക്ക് മറിയുകയായിരുന്നത്.
കൂടെയുണ്ടായിരുന്ന രണ്ടു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.രാഹുലിനെ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ കണ്ടില്ല. പിന്നീട് ആശുപത്രിയില്‍ വച്ച് കൂട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് രാഹുലിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: