നാം എല്ലാത്തിനെയും അപഗ്രഥിക്കാന്‍ ശ്രമിക്കുകയാണ്. എന്നിട്ട് സ്വയം ബുദ്ധിമാന്മാരെന്നു വിളിക്കുന്നു. എന്തെങ്കിലും കാര്യമില്ലാതെ, എന്തെങ്കിലും ലഭിക്കാനില്ലാതെ നമുക്കൊന്നും ചെയ്യാന്‍ ഇഷ്ടമല്ല. എന്തെങ്കിലും ചെയ്യുകയും, ചെയ്യുന്നതില്‍നിന്ന് ഒന്നും നേടാതിരിക്കുകയും ചെയ്യുന്നവനാണ് വിഡ്ഢി.വിഡ്ഢിയാകുന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. വിഡ്ഢിയാകാന്‍ ആര്‍ക്കും ആഗ്രഹമില്ല. അതിനെ നാം ഏതുവിധേനയും ചെറുക്കും. കുട്ടിക്കാലം മുതല്ക്കേ ആളുകള്‍ നമ്മോടു പറഞ്ഞിട്ടുണ്ട്, വിഡ്ഢിയാകരുത് എന്ന്. പക്ഷേ, വിഡ്ഢിയായാല് എന്താണ് കുഴപ്പം? ‘ആള്‍ക്കൂട്ടം അതിന്റെ ഇഷ്ടംപോലെ ചെയ്യട്ടെ! ഞാനതില്‍നിന്ന് മാറിനില്ക്കുന്നു. ഞാന്‍ എന്റെ വഴിക്ക് പ്രവര്‍ത്തിക്കുന്നു’എന്നു പറഞ്ഞ് തന്റേതായ രീതി തുടരുന്നതില്‍ എന്താണ് കുഴപ്പം? ജീവിതകാലം മുഴുവന്‍ ചെറുത്തുനില്ക്കുമ്പോള് നമ്മുടെ ഉള്ളില്‍ ഭയമുണരുന്നു. ഒരു യഥാര്‍ത്ഥ വിഡ്ഢിക്കേ ഭയരഹിതനായി പ്രവര്‍ത്തിക്കുവാന്‍ കഴിയൂ. കാരണം, അയാള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അതുകൊണ്ടുതന്നെ ഒന്നിനെയും ചെറുക്കുന്നുമില്ല. അങ്ങനെയാണ് വിഡ്ഢിയാകാന്‍ കഴിയുന്നതും. ഓരോ വിഡ്ഢിയുടെയും ഉള്ളില്‍ തികഞ്ഞ സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ വിഡ്ഢിയാകുന്നത്, സ്വതന്ത്രനാകുന്നത് ദൈവത്തിനിഷ്ടമാണ്. ബുദ്ധിമാന്മാരോട് ദൈവത്തിനു അത്രയ്ക്കു മതിപ്പൊന്നുമില്ല. അവരുടെ നിഗമനങ്ങളും തത്ത്വചിന്തകളും അദ്ദേഹത്തിനു മടുത്തിരിക്കുന്നു. ദൈവത്തെക്കുറിച്ച് എഴുതിയ പുസ്തകങ്ങളോടുതന്നെ അദ്ദേഹത്തിന് തീരെ മടുപ്പില്ല. നിങ്ങളുടെ ജീവിതത്തില്‍ അല്പകാലം കഴിയുമെങ്കില്‍ എല്ലാകാലവും വിഡ്ഢിയായില്ലെങ്കില്, നിങ്ങള്‍ക്ക് ജീവിതം നഷ്ടപ്പെടും. ജീവിതത്തിലെ ആനന്ദം നഷ്ടപ്പെടും. ജീവിതകാലം മുഴുവന്‍ യത്നിച്ച് നിങ്ങള്‍ പലതും തേടി, സ്വന്തം നേട്ടങ്ങളെക്കുറിച്ചൊന്ന് ഓര്‍ത്തുനോക്കൂ. അവ നിങ്ങളെ എങ്ങോട്ടാണ് നയിച്ചത്. അവകൊണ്ട് എന്തു പ്രയോജനമാണുണ്ടായത്. നിങ്ങളുടെ യാതൊരു പ്രവൃത്തികള്‍ക്കും നേട്ടങ്ങള്‍ക്കും ദൈവത്തെ പ്രീതിപ്പെടുത്താനോ അപ്രീതിപ്പെടുത്താനോ ഉള്ള കഴിവില്ല. പക്ഷേ, നിങ്ങളവയെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: