ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ ഭാരതീയര്‍ക്ക് ‘ഞങ്ങളുടെ പ്രധാനമന്ത്രി’ എന്ന് അഭിമാനത്തോടെ പറയാന്‍ പറ്റിയ ഒരു പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പറ്റി. മോദിജിയെ സ്വീകരിക്കാനും ആശംസിക്കാനും എത്തിയ ഓരോ വ്യക്തിയിലും ആ അഭിമാനവും സന്തോഷവും പ്രകടമായിരുന്നു. സ്വന്തം മന്ത്രി സഭയിലെ മന്ത്രിമാരെ അമേരിക്കക്കാരനോട് ചോദിച്ചു അനുവാദം വാങ്ങി നിയമിച്ചിരുന്ന ആ പാവ പ്രധാനമന്ത്രിയില്‍നിന്ന് അടിമുടി വ്യത്യസ്തനായ, അവരോടു സ്വന്തം രാജ്യത്തിന്റെ അഭിപ്രായം ചങ്കൂറ്റത്തോടെ തുറന്നു പറയാന്‍ ധൈര്യം ഉള്ള ഒരു പ്രധാനമന്ത്രിയെ അവര്‍ അമേരിക്കയില്‍ സ്വീകരിച്ചിരിക്കുന്നു . അവരുടെ ആ സന്തോഷത്തില്‍ നമുക്കും അഭിമാനത്തോടെ പങ്കു ചേരാം ..
വിശ്വജിത്ത് സുജില്‍ മോഹന്‍
ദേശീയ മാധ്യമങ്ങള്‍ രണ്ട് ദിവസമായി പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം രാജ്യത്തിന്റെ അഭിമാനമായി ജനങ്ങളില്‍ എത്തിച്ചപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തമിഴ്നാട്ടിലെ കടകള്‍ തല്ലിപ്പൊളിക്കുന്നത് രാവിലെ തൊട്ടു കാണിച്ചുകൊണ്ടിരിക്കുന്നു. പണം വാങ്ങി വാര്‍ത്ത നല്കുന്ന മലയാള മാധ്യമങ്ങള്‍ ഒന്നോര്‍ക്കുക നിങ്ങളുടെ കാപട്യങ്ങള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും.
ശരത് അധിയൂര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: