ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

Sunday 28 September 2014 9:27 pm IST

മാവേലിക്കര: ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന മുള്ളിക്കുളങ്ങര ആദിത്യഭവനത്തില്‍ ആദിത്യന്‍ (16), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോനകം പള്ളിക്കല്‍ ആനൂപ് (13), പെട്ടി ഓട്ടോയിലുണ്ടായിരുന്ന കോട്ടയം പേരൂര്‍ വാഴക്കാലില്‍ മുജീബ് (42), മുനീര്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനേയും അനൂപിനേയും ജില്ലാ ആശുപത്രിയിലും അവിടെനിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെ പുന്നംമൂട് ജങ്ഷനിലാണ് അപകടം ഉണ്ടായത്. ആദിത്യനും അനൂപും സഞ്ചരിച്ച ബൈക്ക് എതിരേവന്ന പെട്ടി ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു. പെട്ടി ഓട്ടോയില്‍ കോട്ടയത്ത് നിന്ന് കരുനാഗപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് പോകുകയായിരുന്ന ആറംഗ കുടുംബത്തില്‍ മുജീബിനും സഹോദര പുത്രന്‍ മുനീറിനുമാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.