നെത്തല്ലൂര്‍; എന്‍എസ്എസ്സിന് പുതുതായി അനുവദിച്ച ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്ന് ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ പറഞ്ഞു. നെത്തല്ലൂര്‍ ദേവീവിലാസം 5257-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ശതാബ്ദി സ്മാരക ഹാളിന്റെയും കുടുംബമേളയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഈവര്‍ഷം തുടങ്ങുന്നതിന് ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു. കരയോഗം പ്രസിഡന്റ് ടി.എന്‍. കൃഷ്ണന്‍കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എന്‍. ജയരാജ് എംഎല്‍എ, മുഖ്യപ്രഭാഷണം നടത്തി. പെന്ഷന് പദ്ധതികളുടെ ഉദ്ഘാടനവും വിതരണവും താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് വി.ജി. ഭാസ്കരന് നായര്‍ നിര്‍വ്വഹിച്ചു.
സെക്രട്ടറി അരുണ്‍കുമാര്‍, യൂണിയന് സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന് നായര്‍, എസ്. പ്രഭാകരക്കുറുപ്പ്, എ.എന്‍. തുളസീദാസ്, എം.എസ്. വിജയന്, രോഹിണ് എസ്. നായര്‍, ട്രഷറര്‍ ബിപിന്‍ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: