കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്യുന്ന ചടങ്ങിനായി ടീമുടമ കൂടിയായ സച്ചിന് തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി.
നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 7.45 ന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കൊച്ചി മരടിലെ ക്രൗണ്‍പ്ലാസ ഹോട്ടലിലേക്കു പോയി.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹോട്ടല്‍ ക്രൗണ്‍പ്ലാസയിലാണ് ജഴ്സി പ്രകാശനം ചെയ്യുന്നത്. ചടങ്ങിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കും.
അതേസമയം ഉച്ചക്ക് ശേഷം സച്ചിന് എത്തുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: