മോദി ഒബാമ കൂടിക്കാഴ്ച ഇന്ന്

Monday 29 September 2014 11:48 am IST

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടണിലാണ് കൂടിക്കാഴ്ച. ഇന്ത്യയുടെ വികസന നയവും നിക്ഷേപ സാധ്യതകളും സംബന്ധിച്ച് ബഹുരാഷ്ട്രക്കമ്പനികളുടെ മേധാവികളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് കൂടിക്കാഴ്ച നടക്കുക. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. 25,000 ലധികം ഇന്ത്യാക്കാരാണ് മോഡിയെ സ്വീകരിക്കുന്നതിനായി എത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്ത മോഡി പ്രവാസി വോട്ടവകാശം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.