ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും തിരുവനന്തപുരത്ത് നിന്നുള്ള എം.പിയുമായ ശശി തരൂര്‍ രംഗത്ത്.
ട്വിറ്ററിലൂടെയാണ് മോദിയോടുള്ള ശശി തരൂരിന്റെ പ്രശംസ. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗത്തിന് ചുട്ട മറുപടി നല്‍കിക്കൊണ്ട് മോദി നടത്തിയ പ്രസംഗത്തില്‍ രാജ്യസ്നേഹം പ്രകടമാവുന്നുണ്ട്. ജനാധിപത്യത്തിനുള്ള പിന്തുണ അറിയിക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരെയുള്ള നിലപാടും പ്രസംഗത്തിലൂടെ മോദി തുറന്നുകാട്ടുന്നുണ്ടെന്ന് തരൂര്‍ ട്വിറ്റില്‍ എഴുതി.
Strong speech by @PMOIndia at #UNGA2014. Soaring internationalism, support for democracy & environment, anti-terrorism. Good reply to Pak.
— Shashi Tharoor (@ShashiTharoor) September 27, 2014
ഇതിനു മുമ്പും ശശി തരൂര്‍ മോദിയെ പ്രശംസിച്ചിരുന്നു. കൂടാതെ ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്നും ഇന്ത്യന്‍ നഴ്സുമാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എല്ലാവിധ പിന്തുണയും നല്കിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും തരൂര്‍ പ്രശംസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: