ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ പുരുഷന്മാരുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ വികാസ് കൃഷ്ണന് ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു.
പ്രീക്വാര്‍ട്ടറില്‍ കിര്ഖിസ്താന്റെ അസമത് കാനിബെക്കിനെയാണ് വികാസ് തോല്പിച്ചത്. മൂന്ന് റൗണ്ട് മാത്രമാണ് പോരാട്ടം നീണ്ടുനിന്നത്.
ഈ മൂന്ന് റൗണ്ടിലും മൂന്ന് റഫറിമാരും വികാസിന് മുഴുവന്‍ പോയിന്റും നല്കി. അസമത്തിന് ഹംഗേറിയന്‍ ജഡ്ജി 26 ഉം തുര്‍ക്കി റഫറി 27 ഉം ബ്രസീലിയന്‍ റഫറി 26 ഉം പോയിന്റ് മാത്രമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: