ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയുടെ പുരുഷ വിഭാഗം തായ്ലന്‍ഡിനെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ജയലമാണ് കബഡിയില്‍ ഇന്ത്യ സ്വന്തമാക്കുന്നത്.
ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മത്സരത്തില്‍ തായ്ലന്‍ഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്കോര്‍: 6627. പകുതി സമയത്ത് ഇന്ത്യ 2915 എന്ന നിലയില്‍ ലീഡ് ചെയ്യുകയായിരുന്നു.
രണ്ട് പകുതികളിലുമായി ഇന്ത്യ 48 തവണ തായ് താരങ്ങളെ പുറത്താക്കി. മുഴുവന്‍ ടീമിനെയും പുറത്താക്കുകവഴി എട്ട് ലോണ പോയിന്റും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ചൊവ്വാഴ്ച പാകിസ്ഥാനെതിരെയാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാനത്തെ മത്സരം. രണ്ടു മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും രണ്ട് പോയിന്റ് വീതമാണുള്ളത്.
കൂടുതല്‍ പോയിന്റ് നേടിയതിന്റെ ബലത്തില്‍ ഇന്ത്യയാണ് ഗ്രൂപ്പില്‍ മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: